'ബിജെപിക്ക് മുന്നോട്ടുവയ്ക്കാൻ അജൻഡയില്ല, നീല വെള്ളത്തിൽ വീണ കുറുക്കൻ മഴയത്തു നിൽക്കുന്ന അവസ്ഥയാണ് സുരേന്ദ്രന്റെ പാർട്ടിക്ക്'; ആനി രാജ

  1. Home
  2. Trending

'ബിജെപിക്ക് മുന്നോട്ടുവയ്ക്കാൻ അജൻഡയില്ല, നീല വെള്ളത്തിൽ വീണ കുറുക്കൻ മഴയത്തു നിൽക്കുന്ന അവസ്ഥയാണ് സുരേന്ദ്രന്റെ പാർട്ടിക്ക്'; ആനി രാജ

annie


നീല വെള്ളത്തിൽ വീണ കുറുക്കൻ മഴയത്തു നിൽക്കുന്ന അവസ്ഥയാണ് സുരേന്ദ്രന്റെ പാർട്ടിക്ക് എന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ. വോട്ട് ചോദിക്കുമ്പോൾ മുന്നോട്ടുവയ്ക്കാൻ ബിജെപിക്ക് അജൻഡയില്ല. ഇടതുപക്ഷത്തിനെതിരെ ഉന്നയിക്കാൻ സുരേന്ദ്രന് ആരോപണങ്ങളൊന്നുമില്ലാത്ത അവസ്ഥയാണ്. സുരേന്ദ്രന്റെ പാർട്ടിയുടെ രാഷ്ട്രീയം എന്തെന്ന് അദ്ദേഹം വ്യക്തമാക്കണം. ഇത്രയും അഴിമതി നടത്തിയ സർക്കാർ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ വേറെയില്ല. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ഇക്കാര്യങ്ങളെല്ലാം പ്രതിഫലിക്കുമെന്നും ആനി രാജ പറഞ്ഞു. 

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കൂടി എത്തുന്നതോടെ സംസ്ഥാനത്തെ താരമണ്ഡലമാവുകയാണ് വയനാട്. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, സിപിഐ നേതാവ് ആനി രാജ എന്നിവരുടെ സാന്നിധ്യത്തിലൂടെ നേരത്തെ തന്നെ വയനാട്ടിലെ മത്സരം ദേശീയ ശ്രദ്ധയാകർച്ചിരുന്നു.