ലാവലിൻ കേസ്: ശിക്ഷിക്കപ്പെട്ട കസ്തൂരിരങ്ക അയ്യര്‍ അന്തരിച്ചു
![Ayyar](https://keralavoter.com/static/c1e/client/97483/uploaded/6d0954010367404adc88f8f6e5272630.jpg)
ലാവലിൻ കേസില്‍ ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ആറര വർഷമായി സമർപ്പിച്ച ഹർജിയില്‍ തീർപ്പുകല്‍പ്പിക്കപ്പെടും മുമ്പ് റിട്ട. കെ.എസ്.ഇ.ബി. ചീഫ് എൻജിനിയർ കസ്തൂരിരങ്ക അയ്യർ (82) അന്തരിച്ചു.
38 തവണയിലേറെയായി സുപ്രീം കോടതി മാറ്റിവെച്ച കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് തിങ്കളാഴ്ച രാത്രി മരണത്തിന് കീഴടങ്ങിയത്. തിരുവനന്തപുരം കരമന നാഗമയ്യാ സ്ട്രീറ്റിലെ വസതിയിലായിരുന്നു അന്ത്യം.
2017-ല്‍ കേസില്‍ ശിക്ഷിക്കപ്പെടുമ്ബോള്‍ തന്നെ പ്രായത്തിന്റെ അവശതയിലായിരുന്നു അദ്ദേഹം. അന്ന് ''എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ'' എന്ന് മാത്രമായിരുന്നു അദ്ദേഹം ശിക്ഷാവിധി കേട്ടപ്പോള്‍ പ്രതികരിച്ചത്.
വർഷങ്ങള്‍ക്കു മുൻപ് വീഴ്ചയെ തുടർന്നു നട്ടെല്ലില്‍ പ്ലേറ്റ് ഇട്ടതിന്റെ അവശതയും അദ്ദേഹത്തിനുണ്ടായിരുന്നു. കേസില്‍ പിണറായി വിജയൻ ഉള്‍പ്പെടെയുള്ളവർ കുറ്റവിമുക്തരാക്കപ്പട്ടതിനെതിരെ സി.ബി.ഐ. പിന്നീട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
കേസിലെ മറ്റു പ്രതികളെ കുറ്റവിമുക്തരാക്കിയതുപോലെ തങ്ങളുടേയും ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് അയ്യരുള്‍പ്പെടെ ശിക്ഷിക്കപ്പെട്ട മൂന്നുപേർ ഈ കേസില്‍ കക്ഷിചേർന്നിരുന്നു. രണ്ടു ഹർജികളും നിലവില്‍ സുപ്രീ കോടതിയുടെ പരിഗണനയിലാണ്. ഒടുവില്‍ ഫെബ്രുവരി ആറിനാണ് ലാവലിൻ കേസ് മാറ്റിയത്.
തങ്കമാണ് കസ്തൂരിരങ്ക അയ്യരുടെ ഭാര്യ. മക്കള്‍: ജ്യോതി, ഡോ. പ്രീതി, ഡോ. മായ. മരുമക്കള്‍: രാമസ്വാമി, ഡോ. പ്രശാന്ത്, ഡോ. രമേഷ്. സംസ്കാരം ചൊവ്വാഴ്ച.