'കേരളത്തിൽ ഭരണവിരുദ്ധവികാരം ഉണ്ടായി'; കേന്ദ്രം ഫണ്ട് തരാത്തതാണ് കാരണമെന്ന് പി.സി ചാക്കോ

  1. Home
  2. Trending

'കേരളത്തിൽ ഭരണവിരുദ്ധവികാരം ഉണ്ടായി'; കേന്ദ്രം ഫണ്ട് തരാത്തതാണ് കാരണമെന്ന് പി.സി ചാക്കോ

pc chako


സംസ്ഥാനതലത്തിലോ ദേശീയതലത്തിലോ എൻസിപി കോൺഗ്രസിൽ ലയിക്കില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ. മഹാരാഷ്ട്രയിൽ വൻ വിജയമാണ് എൻസിപിക്കുണ്ടായതെന്നും പി.സി.ചാക്കോ പറഞ്ഞു.

കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. എന്നാൽ, ഭരണവിരുദ്ധ വികാരത്തിന് കാരണം കേന്ദ്രം ഫണ്ട് തരാത്തതാണെന്ന് ചാക്കോ വ്യക്തമാക്കി. കേന്ദ്രം ഫണ്ട് തരാത്തതിനാൽ ക്ഷേമ പെൻഷൻ മുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ സിപിഐ വിമർശിച്ചെന്ന് പറയുന്നതെല്ലാം മാധ്യമ വാർത്തകൾ മാത്രമാണ്. സിപിഐ ജില്ലാ കമ്മിറ്റികൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ കഴിയുന്ന ശക്തിയാണ് യുഡിഎഫെന്ന് കരുതുന്നില്ലെന്നും, ഇപ്പോഴത്തെ വിമർശനങ്ങൾ താത്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.