പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥർ പണം വാങ്ങിയതിന് തെളിവില്ല

  1. Home
  2. Trending

പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥർ പണം വാങ്ങിയതിന് തെളിവില്ല

monson


മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്. കേസിൽ രണ്ടും മൂന്നും ഘട്ട കുറ്റപത്രം സമർപ്പിച്ചു. മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ലക്ഷ്മൺ എന്നിവരാണ് പുതിയ പ്രതികൾ. എന്നാൽ ഇവർ പണം വാങ്ങിയതിന് തെളിവില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. എസ് സുരേന്ദ്രൻറെ ഭാര്യ ബിന്ദുലേഖ, ശിൽപി സന്തോഷ് എന്നിവരും പ്രതികളാണ്. തട്ടിയെടുത്ത് പണം മുഴുവൻ കണ്ടെത്താൻ  ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. 

അതേസമയം അഞ്ച് കോടി നാൽപത്തിയഞ്ച് ലക്ഷം രൂപ ചെല ചെലവായതിന് തെളിവ് കിട്ടിയിട്ടുണ്ട്. പത്ത് കോടി നൽകിയെന്നായിരുന്നു പരാതി.  ബാക്കി തുക കണ്ടെത്താൻ അന്വേഷണം തുടരും എന്ന് കുറ്റപത്രത്തിൽ പറയുന്നു.  മുൻ ഡിഐജി  സുരേന്ദ്രനും ഐജി  ലക്ഷ്മണനും പണം വാങ്ങിയതിന് തെളിവില്ല.  ഉദ്യോഗസ്ഥർ തട്ടിപ്പിന് കൂട്ടു നിന്നു എന്ന് കുറ്റപത്രത്തിൽ പറയുന്നു. വിശ്വാസ വഞ്ചന കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്.