ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റിന്റെ രാജി; അനുരാഗ് ഠാക്കൂര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

  1. Home
  2. Trending

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റിന്റെ രാജി; അനുരാഗ് ഠാക്കൂര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

anuraj takkoor discussion


ലൈംഗികാതിക്രമ ആരോപണങ്ങളില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ഗുസ്തി താരങ്ങളുമായി കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇന്നലെ രാത്രി 10 മണിക്ക് ആരംഭിച്ച ചര്‍ച്ച തുടര്‍ന്നത് നാലര മണിക്കൂര്‍. ഇന്ന് പുലര്‍ച്ചെ 2 മണിവരെ ന്യൂ ഡല്‍ഹിയിലെ അനുരാഗ് ഠാക്കൂറിന്റെ വസതിയില്‍ തുടര്‍ന്ന ചര്‍ച്ചക്ക് ശേഷം പുറത്തേക്ക് വന്ന താരങ്ങള്‍ മാധ്യമങ്ങളെ അഭിമുഖീകരിച്ചില്ല.

മുതിര്‍ന്ന ഗുദത്തി താരങ്ങളായ സാക്ഷീ മാലിക്, ബജ്രംഗ് പൂനിയ വിനേഷ് ഫോഗട്ട്, രവി ദാഹിയ എന്നിവരാണ് സമരത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഈ വിഷയത്തിലുള്ള പ്രതികരണം ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്ന് ഉച്ചയോടെ കായികമന്ത്രാലയത്തെ അറിയിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ, സ്വയം സ്ഥാനമൊഴിയാനായി ബ്രിജ് സിങിന് 24 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ടെന്നും ഇല്ലെങ്കില്‍ പുറത്താക്കപ്പെടുമെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.