അൻവറിന്റെ ആരോപണങ്ങൾ; മൗനം തുടർന്ന് സർക്കാർ, അൻവർ ആണോ ശരി, ശശിയാണോ ശരി എന്ന് അന്വേഷണത്തിന് ശേഷം തെളിയും; മന്ത്രി വി. ശിവന്‍കുട്ടി

  1. Home
  2. Trending

അൻവറിന്റെ ആരോപണങ്ങൾ; മൗനം തുടർന്ന് സർക്കാർ, അൻവർ ആണോ ശരി, ശശിയാണോ ശരി എന്ന് അന്വേഷണത്തിന് ശേഷം തെളിയും; മന്ത്രി വി. ശിവന്‍കുട്ടി

v sivankutty


ചില മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തുന്നുവെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിയമാനുസരണം കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും പത്തനംതിട്ടയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

എഡിജിപിയെ മാറ്റി അന്വേഷണം: 'അത് അന്‍വറിന്റെ മാത്രം ആവശ്യം', സര്‍ക്കാറിന്റെ അഭിപ്രായമല്ല', വി ശിവന്‍കുട്ടി
അൻവർ ആണോ ശരി , ശശി ആണോ ശരി എന്നത്  അന്വേഷണത്തിന് ശേഷം തെളിയും


ഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം എഡിജിപി അജിത് കുമാറിനെ മാറ്റിനിര്‍ത്തിയാവണം എന്ന അന്‍വറിന്റെ ആവശ്യത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. 'അത് അന്‍വറിന്റെ മാത്രം ആവശ്യമാണ്, സര്‍ക്കാരിന് ആ അഭിപ്രായമില്ല'-എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവിന്റെ വാക്ക് ആരും വിശ്വസിക്കില്ലെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. 

അന്‍വറിന്റെ വെളിപ്പെടുത്തലില്‍ നിയമപരമായ നടപടി എടുത്തതായി മന്ത്രി വ്യക്തമാക്കി. അന്‍വര്‍ ആണോ ശരി, ശശി ആണോ ശരി എന്ന ചോദ്യത്തിന്, 'അതൊക്കെ അന്വേഷണത്തിന് ശേഷം തെളിയും, കാത്തിരിക്കൂ' എന്ന് അദ്ദേഹം മറുപടി നല്‍കി.