എപിജെ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ നിയമനം; ഗവർണറുടെ നടപടി സ്റ്റേ ചെയ്യില്ല: ഹൈക്കോടതി

  1. Home
  2. Trending

എപിജെ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ നിയമനം; ഗവർണറുടെ നടപടി സ്റ്റേ ചെയ്യില്ല: ഹൈക്കോടതി

hc kerala


 എപിജെ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറായി ഡോ. കെ ശിവപ്രസാദിനെ നിയമിച്ച ഗവർണറുടെ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി. സംസ്ഥാന സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി പ്രത്യേക ദൂതൻ വഴി ഡോ.കെ ശിവപ്രസാദിന് നോട്ടീസ് അയച്ചു. സർക്കാർ പട്ടികയിൽ നിന്നും നിയമനം വേണമെന്ന സർവ്വകലാശാല ചട്ടം ഗവർണർ ലംഘിച്ചെന്നായിരുന്നു സംസ്ഥാന സർക്കാർ വാദം.

എന്നാൽ ഈ പാനലിൽ യോഗ്യത ഉള്ളവർ ഉണ്ടായിരുന്നില്ലെന്നും സർവ്വകലാശാലയിലെ ഭരണ സ്തംഭനാവസ്ഥ ഒഴിവാക്കാനാണ് താത്കാലിക ചുമതല നൽകി യോഗ്യത ഉള്ളയാളെ നിയമിച്ചതെന്നും ഗവർണർ കോടതിയെ അറിയിച്ചു. വൈസ് ചാൻസിലർ ഇല്ലാത്ത സാഹചര്യം അനുവദിക്കാനാകില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ സ്റ്റേ ആവശ്യം നിരസിച്ചത്.