പ്രഭാത ഭക്ഷണം കഴിക്കാറില്ല, ജീവനക്കാരോടു ചോദിച്ചാൽ അറിയാം; മുഖ്യമന്ത്രിയുടെ വീട്ടിലെ വിരുന്നിൽ പങ്കെടുക്കാത്തതിൽ ഗവർണർ

  1. Home
  2. Trending

പ്രഭാത ഭക്ഷണം കഴിക്കാറില്ല, ജീവനക്കാരോടു ചോദിച്ചാൽ അറിയാം; മുഖ്യമന്ത്രിയുടെ വീട്ടിലെ വിരുന്നിൽ പങ്കെടുക്കാത്തതിൽ ഗവർണർ

arif


മുഖ്യമന്ത്രിയുടെ വസതിയിൽ പ്രഭാത ഭക്ഷണം കഴിക്കാനുള്ള ക്ഷണം നിരസിച്ചതിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്നും കേരള ഹൗസ് ജീവനക്കാരോടു ചോദിച്ചാൽ അറിയാമെന്നുമായിരുന്നു ഗവർണർ മാധ്യമങ്ങളോടു പ്രതികരിച്ചത്.

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണത്തിന് ഗവർണർ പങ്കെടുത്തിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ക്ലിഫ് ഹൗസിൽ പ്രഭാത ഭക്ഷണത്തിൽ പങ്കെടുക്കാൻ ഗവർണറെയും ക്ഷണിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാജ്ഭവനിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ഗവർണറെ ക്ഷണിച്ചത്. ഇതു സംബന്ധിച്ച വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.