അരിക്കൊമ്പൻ കമ്പം ടൗണിലെത്തി; അഞ്ച് വാഹനങ്ങൾ തകർത്തു, ഭയന്നോടിയ മൂന്നു പേർക്ക് പരിക്കേറ്റു

  1. Home
  2. Trending

അരിക്കൊമ്പൻ കമ്പം ടൗണിലെത്തി; അഞ്ച് വാഹനങ്ങൾ തകർത്തു, ഭയന്നോടിയ മൂന്നു പേർക്ക് പരിക്കേറ്റു

arikomban


പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ തിരികെ കമ്പം ടൗണിലേക്ക് എത്തി. ഇവിടെയുണ്ടായിരുന്ന അഞ്ച് വാഹനങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തുവെന്നാണ് വിവരം. ആനയെക്കണ്ട് ഭയന്നോടിയ മൂന്നുപേർക്ക് വീണ് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ലോവര്‍ ക്യാമ്പില്‍നിന്ന് കമ്പം ടൗണിലേക്ക് പോകുന്ന അരിക്കൊമ്പന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നേരത്തേ ഉണ്ടായിരുന്ന ചിന്നക്കനാല്‍ ഭാഗത്തേക്കാണ് ഇപ്പോൾ അരിക്കൊമ്പൻ പോകുന്നത്. കമ്പത്തുനിന്ന്  88 കിലോമീറ്റര്‍ ദൂരമാണ് ചിന്നക്കനാൽ ഭാഗത്തേക്കുള്ളത്.

അതേസമയം പ്രദേശത്തേക്ക് കുങ്കികളെ ഇറക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള കുങ്കിയാനകളെ കമ്പത്തേക്ക് എത്തിക്കാനുള്ള നടപടികൾ തുടങ്ങി. ഇതുകൂടാതെ തമിഴ്നാട് വനംവകുപ്പ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കമ്പം ടൗണിലെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലൂടെയാണ് അരിക്കൊമ്പന്‍ ഇപ്പോൾ പോകുന്നത്.