ബാർ ഉടമകളുടെ വാട്സാപ് ഗ്രൂപ്പിൽ താനില്ലെന്ന് അർജുൻ രാധാകൃഷ്ണൻ; തന്റെ ഏതു നമ്പറാണ് ആ ഗ്രൂപ്പിലുള്ളതെന്ന് പൊലീസ് പറയണം

  1. Home
  2. Trending

ബാർ ഉടമകളുടെ വാട്സാപ് ഗ്രൂപ്പിൽ താനില്ലെന്ന് അർജുൻ രാധാകൃഷ്ണൻ; തന്റെ ഏതു നമ്പറാണ് ആ ഗ്രൂപ്പിലുള്ളതെന്ന് പൊലീസ് പറയണം

arjun


ഇടുക്കിയിലെ ബാർ ഉടമകളുടെ വാട്സാപ് ഗ്രൂപ്പിൽ താനില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ. തന്റെ ഏതു നമ്പറാണ് ആ ഗ്രൂപ്പിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കണം. എന്റെ അറിവിൽ അങ്ങനെയില്ല. തെളിവ് പൊലീസും സർക്കാരും പുറത്തു കൊണ്ടുവരണം. ജനം മുഴുവനും ഈ സർക്കാരിനെതിരാണ്. അതാണ് പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും അർജുൻ ചൂണ്ടിക്കാട്ടി.

‘പൊലീസ് ഒരു നോട്ടീസും നൽകിയിട്ടില്ല. ഉദ്യോഗസ്ഥർ വിളിച്ചിരുന്നു. വീട്ടിലേക്ക് വരുമെന്നും വിശദാംശങ്ങൾ അറിയാനുണ്ടെന്നുമാണ് പറഞ്ഞത്. ബാർ ഉടമകളുടെ സംഘടനയിൽ അംഗമല്ലാത്ത ഞാൻ എങ്ങനെ അവരുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകും. മദ്യനയത്തിന്റെ മറവിൽ മൂന്നിലൊന്ന് പണവും പിരിച്ചു. പണം ഈ സർക്കാരിലുളള ആർക്കൊക്കെ കിട്ടിയെന്നാണ് അന്വേഷിക്കേണ്ടത്. ഭാര്യയുടെ കുടുംബം വർഷങ്ങളായി ഹോട്ടൽ ബിസിനസ് നടത്തുന്നുണ്ട്. ആ ഹോട്ടൽ ഇപ്പോൾ നടത്തുന്നത് വേറൊരാളാണ്. ഞാൻ ഇപ്പോൾ അങ്ങോട്ടേക്ക് നോക്കുന്നേയില്ല.’’ – അർജുൻ പറഞ്ഞു.