അറസ്റ്റ് നിയമ വിരുദ്ധം',ഇടപെടണം; ഹൈക്കോടതിയെ സമീപിച്ച് അരവിന്ദ് കെജ്രിവാൾ

  1. Home
  2. Trending

അറസ്റ്റ് നിയമ വിരുദ്ധം',ഇടപെടണം; ഹൈക്കോടതിയെ സമീപിച്ച് അരവിന്ദ് കെജ്രിവാൾ

kejriwal


ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ  മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഹൈക്കോടതിയിൽ ഹർജി നൽകി.  അറസ്റ്റ് നിയമ വിരുദ്ധമാണെന്നും ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം. മദ്യകേസിൽ കൂടുതൽ സ്ഥലങ്ങളിൽ ഇ ഡി പരിശോധന വ്യാപിപ്പിക്കുകയാണ്. കെ.കവിതയുടെ ബന്ധുക്കളുടെ വീടുകളിലും  സ്ഥാപനങ്ങളിലും എം എൽ എ ഗുലാം സിങ്ങിൻ്റെ വീട്ടിലുമാണ് ഇന്ന് പരിശോധന നടന്നത്.

പാർട്ടിയുടെ ഗുജറാത്ത് ഇൻ ചാർജ്ജാണ് ഗുലാബ് യാദവ്.കവിതയുമായി ഡീല്‍ ഉറപ്പിച്ചെന്ന് കേജ്രിവാള്‍ പറഞ്ഞെന്ന കേസിലെ സാക്ഷി മഗുണ്ട റെഡ്ഡിയുടെ മൊഴി ഇ ഡി ആയുധമാക്കുകയാണ്. കെ കവിതയുടെ കസ്റ്റഡി ഈ മാസം 26 വരെ നീട്ടിയ സാഹചര്യത്തിൽ ഇരുവരയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യൽ നടത്തും. ഇതിനിടെ പഞ്ചാബിലെ മദ്യനയത്തിലും ഇഡി അന്വേഷണം നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

അതേ സമയം,  നിലവിൽ ഇഡി കസ്റ്റഡിയിലുളള കെജ്രിവാളിനെ സിബിഐയും കസ്റ്റഡിയിൽ വാങ്ങും.