പുടിനെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച് ഇൻ്റർനാഷണൽ ക്രിമിനൽ കോടതി

  1. Home
  2. Trending

പുടിനെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച് ഇൻ്റർനാഷണൽ ക്രിമിനൽ കോടതി

vladimir putin


യുക്രൈനെതിരായ റഷ്യൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച് ഇൻ്റർനാഷണൽ ക്രിമിനൽ കോടതി. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പരിധിയിൽ പെടുന്ന 123 രാജ്യങ്ങളിൽ എവിടെയെങ്കിലും വന്നാൽ പുടിൻ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. പുടിനോടൊപ്പം  റഷ്യൻ ഫെഡറേഷനിലെ ചിൽഡ്രൻസ് റൈറ്റ്സ് കമ്മീഷൻ പ്രസിഡൻ്റ് മരിയ ബിലോവയോയ്ക്കെതിരെയും അറസ്റ് വാറന്റ് ഉണ്ട്. 

കോടതിയ്ക്ക് സ്വന്തമായി പൊലീസ് ഫോഴ്സ് ഇല്ലാത്തതുകൊണ്ട് ഓരോ രാജ്യങ്ങളുടെയും തീരുമാനത്തിന് അനുസരിച്ചാവും അറസ്റ് ചെയ്യുക. മുൻ സുഡാൻ പ്രസിഡൻ്റ് ഒമർ അൽ ബഷീറിനെതിരെയും ക്രിമിനൽ കോടതി ഇതേ വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കോടതിയുടെ പരിധിയിലുള്ള ദക്ഷിണാഫ്രിക്കയും ജോർദാനുംഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിച്ചിട്ടും ഇതുവരെ അദ്ദേഹത്തെ അറസ്റ് ചെയ്തിട്ടില്ല. അതേസമയം റഷ്യ കോടതിയുടെ പരിധിയിൽപ്പെടാത്ത രാജ്യമാണെന്നതും പുടിന് ഗുണകരമാണ്. എന്നാൽ കോടതിയുടെ അംഗമെല്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാര പരിധിയെ യുക്രൈൻ അംഗീകരിക്കുന്നുണ്ട്.

2012ൽ യുദ്ധക്കുറ്റത്തിന് മുൻ ലൈബീരിയൻ പ്രസിഡൻ്റ് ചാൾസ് ടെയ്ലറിനെയും 2008ൽ മുൻ ബോസ്നിയൻ സെർബ് പ്രസിഡൻ്റ് റഡോവാൻ കരാസികിനെയും ഇതേ കോടതി അറസ്റ് ചെയ്തിട്ടുണ്ട്. യുഗോസ്ലാവിലെ കൂട്ടക്കുരുതിയിൽ കോടതി അറസ്റ് ചെയ്ത മുൻ സൈബീരിയൻ പ്രസിഡൻ്റ് സ്ലോബോദാൻ മിലോസെവിച് വിധി വരുന്നതിനു മുൻപ്  2006  ൽ മരിക്കുകയായിരുന്നു.