വിമാനയാത്രയ്ക്കിടെ ബീഡി വലിച്ചു; 56കാരന്‍ അറസ്റ്റില്‍

  1. Home
  2. Trending

വിമാനയാത്രയ്ക്കിടെ ബീഡി വലിച്ചു; 56കാരന്‍ അറസ്റ്റില്‍

FLIGHT


ആകാശ എയര്‍ലൈന്‍സിന്റെ അഹമ്മദാബാദ്-ബെംഗളൂരു സര്‍വീസിനിടെ ശുചിമുറിയില്‍ വച്ച് ബീഡി വലിച്ചതിന് 56-കാരന്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയായ പ്രവീണ്‍ കുമാറിനെയാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

വിമാനത്തിന്റെ ശുചിമുറിയില്‍ വച്ച് ഇയാള്‍ പുക വലിക്കുന്നത് വിമാന ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

തന്റെ ആദ്യ വിമാനയാത്രയാണെന്നും നിയമങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് പ്രവീണ്‍ കുമാറിന്റെ വാദം. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ശുചിമുറിയില്‍ നിന്നും പുക വലിക്കാറുണ്ട്. വിമാനത്തിലും ഇതേ കാര്യം ചെയ്യാമെന്ന ധാരണയിലാണ് താന്‍ പുക വലിച്ചതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.

സുരക്ഷാ പരിശോധനയ്ക്കിടെ ബീഡി കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടത് ഗുരുതര വീഴ്ചയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ പ്രതി ബെംഗളൂരു സെന്‍ട്രല്‍ ജയിലിലാണ്.