ഡൽഹി മദ്യനയക്കേസ്; അറസ്റ്റിനെതിരായ ഹർജി കേജ്രിവാൾ പിൻവലിച്ചു

  1. Home
  2. Trending

ഡൽഹി മദ്യനയക്കേസ്; അറസ്റ്റിനെതിരായ ഹർജി കേജ്രിവാൾ പിൻവലിച്ചു

kejriwal


ഇഡി അറസ്റ്റിനെതിരായ ഹർജി പിൻവലിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്രിവാൾ. സുപ്രീം കോടതിയിൽ നൽകിയ ഹർജിയാണ് പിൻവലിച്ചത്. 

ഹർജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അഭിഷേഖ് മനു സിങ്‌വി കോടതിയെ അറിയിച്ചു. കെജ്‌രിവാൾ സമർപ്പിച്ച ഹർജി മൂന്നംഗ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് ഹർജി പിൻവലിച്ചിരിക്കുന്നത്. 
സുപ്രീം കോടതിയിൽ അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജിയിൽ ഇഡി കവിയറ്റ് ഹർജി നൽകിയിരുന്നു. ഇഡിയുടെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. ഇതിന് പിന്നാലെയാണ് കെജ്രിവാൾ താൻ നൽകിയ ഹർജി പിൻവലിച്ചത്.