ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് പോരാട്ടം; മത്സരക്രമം പുറത്തിറക്കി
ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് പോരാട്ടത്തിന്റെ മത്സരക്രമം പുറത്തിറക്കി. യുഎഇയിലാണ് മത്സരങ്ങൾ. സെപ്റ്റംബർ 9 മുതൽ സെപ്റ്റംബർ 28 വരെയാണ് പോരാട്ടങ്ങൾ. എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 4 വീതം ടീമുകളെ രണ്ട് ഗ്രൂപ്പുകളിലാക്കിയാണ് മത്സരം. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന നാല് ടീമുകൾ സൂപ്പർ ഫോറിൽ ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്നവർ ഫൈനലിലും നേർക്കുനേർ വരും.
അഫ്ഗാനിസ്ഥാനും ഹോങ്കോങും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. ഇന്ത്യയുടെ ആദ്യ മത്സരം ആതിഥേയരായ യുഎഇയുമായാണ്. സെപ്റ്റംബർ 14നാണ് ഇന്ത്യ- പാകിസ്ഥാൻ ബ്ലോക്ക്ബസ്റ്റർ. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ആദ്യമായി ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരുന്ന പോരാട്ടത്തിനും കളമൊരുങ്ങി. ഇരു ടീമുകളും ഒരു ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഗ്രൂപ്പ് എ: ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ
ഗ്രൂപ്പ് ബി: ശ്രീലങ്ക, ബംഗ്ലാദേശ്, ഹോങ്കോങ്, അഫ്ഗാനിസ്ഥാൻ
മത്സരക്രമം
അഫ്ഗാനിസ്ഥാൻ- ഹോങ്കോങ്, സെപ്റ്റംബർ 9
ഇന്ത്യ- യുഎഇ, സെപ്റ്റംബർ 10
ബംഗ്ലാദേശ്- ഹോങ്കോങ്, സെപ്റ്റംബർ 11
പാകിസ്ഥാൻ- ഒമാൻ, സെപ്റ്റംബർ 12
ബംഗ്ലാദേശ്- ശ്രീലങ്ക, സെപ്റ്റംബർ 13
ഇന്ത്യ- പാകിസ്ഥാൻ, സെപ്റ്റംബർ 14
യുഎഇ- ഒമാൻ, സെപ്റ്റംബർ 15
ശ്രീലങ്ക- ഹോങ്കോങ്, സെപ്റ്റംബർ 16
പാകിസ്ഥാൻ- യുഎഇ, സെപ്റ്റംബർ 17
ശ്രീലങ്ക- അഫ്ഗാനിസ്ഥാൻ, സെപ്റ്റംബർ 18
ഇന്ത്യ- ഒമാൻ, സെപ്റ്റംബർ 19
സൂപ്പർ ഫോർ: സെപ്റ്റംബർ 20 മുതൽ 26 വരെ
ഫൈനൽ: സെപ്റ്റംബർ 28
