ജീൻസ്, ലെഗിൻസ്, ടീഷർട്ട് എന്നിവ പാടില്ല; അധ്യാപകർക്ക് ഡ്രസ് കോഡുമായി അസം സർക്കാർ

  1. Home
  2. Trending

ജീൻസ്, ലെഗിൻസ്, ടീഷർട്ട് എന്നിവ പാടില്ല; അധ്യാപകർക്ക് ഡ്രസ് കോഡുമായി അസം സർക്കാർ

Teachers


അസമിൽ അധ്യാപകർക്ക് ഡ്രസ് കോഡ് അവതരിപ്പിച്ച് സര്‍ക്കാര്‍.  പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രങ്ങൾ ചില അധ്യാപകര്‍ ധരിക്കുന്ന ശീലമുണ്ടെന്ന നിരീക്ഷണത്തെ തുടർന്നാണ് നടപടി. പുതിയ ഡ്രസ് കോഡ് അനുസരിച്ച് അധ്യാപകര്‍ ഫോര്‍മല്‍ വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ. തിളങ്ങുന്ന വസ്ത്രങ്ങളും കാഷ്വല്‍, പാര്‍ട്ടി വസ്ത്രങ്ങളും ധരിക്കാൻ പാടില്ല.

പുരുഷ അധ്യാപകർ ഔപചാരികമായ ഷർട്ട്-പാന്‍റ് മാത്രമാണ് ധരിക്കേണ്ടത്.  'മാന്യമായ' സൽവാർ സ്യൂട്ടോ സാരിയോ വേണം അധ്യാപികമാര്‍ ധരിക്കേണ്ടത്. ടി-ഷർട്ട്, ജീൻസ്, ലെഗിങ്സ് തുടങ്ങിയ വസ്ത്രങ്ങള്‍ ധരിക്കരുത്. അധ്യാപകർ വൃത്തിയുള്ളതും എളിമയുള്ളതും മാന്യവുമായ വസ്ത്രങ്ങൾ ധരിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.


"അധ്യാപകര്‍ മാന്യതയുടെ പ്രതീകമാവണം. അവരുടെ ചുമതലകൾ നിർവഹിക്കുമ്പോൾ മാന്യതയും പ്രൊഫഷണലിസവും ഗൗരവവും പ്രതിഫലിപ്പിക്കുന്ന ഡ്രസ് കോഡ് പിന്തുടരേണ്ടത് ആവശ്യമാണ്"വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു പറഞ്ഞു.