തിരുവനന്തപുരം കളക്ടറുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം

  1. Home
  2. Trending

തിരുവനന്തപുരം കളക്ടറുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം

collctor


സമൂഹമാദ്ധ്യമങ്ങൾ വഴി നിരവധി തട്ടിപ്പുകളാണ് ദിനംപ്രതി നടക്കുന്നത്. ഇപ്പോഴിതാ, തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കി ഒരാൾ തട്ടിപ്പ് നടത്താൻ ശ്രമിച്ചു. കളക്ടറുടെ കോൺടാക്ട് ലിസ്റ്റിലുള്ള സുഹൃത്തുക്കളോട് ഇയാൾ പണം ആവശ്യപ്പെട്ടതിന്റെ സ്ക്രീൻഷോട്ട് സഹിതം കളക്ടര്‍ ജെറോമിക് ജോര്‍ജ് ഐ.എ.എസ് പങ്കുവച്ചിട്ടുണ്ട്.

 

അത്യാവശ്യമായി അമ്പതിനായിരം രൂപ തരാമോയെന്നും ഒരു മണിക്കൂറിനുള്ളിൽ തിരിച്ചു താരമെന്നുമാണ് ഈ തട്ടിപ്പുകാരൻ കളക്ടറുടെ സുഹൃത്തുക്കളോട് ആവശ്യപ്പെടുന്നത്. അതേസമയം, തന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് സന്ദേശങ്ങള്‍ അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജെറോമിക് ജോര്‍ജ് ഐ.എ.എസ് അറിയിച്ചു. സംഭവത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. ഇത്തരത്തിൽ വരുന്ന സന്ദേശങ്ങളോട് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.