ആറ്റിങ്ങലിൽ അടൂർ പ്രകാശ്; വിജയം 1708 വോട്ടിന്റെ ലീഡിൽ

  1. Home
  2. Trending

ആറ്റിങ്ങലിൽ അടൂർ പ്രകാശ്; വിജയം 1708 വോട്ടിന്റെ ലീഡിൽ

adoor


ആറ്റിങ്ങലിൽ അടൂർ പ്രകാശിന് വിജയം. 1708 വോട്ടിന്റെ ലീഡാണ് മാറ് മറിഞ്ഞ ഫലത്തിൽ അടൂരിനെ സഹായിച്ചത്. വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും സിപിഎം സ്ഥാനാർഥി വി.ജോയിയുടെയും കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശിന്റെയും ഭൂരിപക്ഷം മാറിമറിഞ്ഞു. ഇടയ്ക്ക് ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ ഒന്നാമതെത്തി. 

കഴിഞ്ഞ തവണ ബിജെപിക്കായി മത്സരിച്ച ശോഭാ സുരേന്ദ്രൻ പിടിച്ച വോട്ടുകളെക്കാൾ കൂടുതൽ മുരളീധരൻ നേടി. ബിജെപി ശക്തി കാട്ടിയത് ഇരു മുന്നണികളുടെയും ഭൂരിപക്ഷത്തെ മാറ്റി മറിച്ചു.