കോൺഗ്രസ് കോട്ടയിൽ തൃണമൂലിന്റെ തേരോട്ടം; അധീർ രഞ്ജൻ ചൗധരിയെ നിലംപരിശാക്കി യൂസഫ് പഠാൻ

  1. Home
  2. Trending

കോൺഗ്രസ് കോട്ടയിൽ തൃണമൂലിന്റെ തേരോട്ടം; അധീർ രഞ്ജൻ ചൗധരിയെ നിലംപരിശാക്കി യൂസഫ് പഠാൻ

yusaf


പശ്ചിമ ബെംഗാളിലെ ബെഹ്റാംപൂർ ലോക്സഭാ മണ്ഡലത്തിൽ മുൻ ക്രിക്കറ്റ് താരം യൂസുഫ് പഠാന്റെ കൂറ്റനടിയിൽ നിലംപൊത്തി കോൺഗ്രസിന്റെ തലമുതിർന്ന നേതാവും ലോക്സഭാ കക്ഷിനേതാവും പശ്ചിമബംഗാൾ പാർട്ടി അധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരി.

അരലക്ഷത്തിലേറെ വോട്ടിന് യൂസുഫ് പഠാൻ മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നു. 2014 മുതൽ അധീർ രഞ്ജൻ ചൗധരിയാണ് മണ്ഡലത്തിൽ ജയിച്ചു പോന്നത്. ശക്തമായ കോൺഗ്രസ് വേരോട്ടമുള്ള മണ്ഡലത്തിൽ ഇത്തവണയും കോൺഗ്രസ് സ്ഥാനാർഥിയായി അധീർ രഞ്ജൻ ചൗധരി രംഗത്തെത്തുമ്പോൾ വൻ പ്രതീക്ഷയായിരുന്നു.

എന്നാൽ ശക്തമായ തൃണമൂൽ വിരുദ്ധതകാരണം പശ്ചിമ ബംഗാളിൽ കോൺഗ്രസ് - തൃണമൂൽ സഖ്യത്തിന് അധീർ രഞ്ജൻ ചൗധരി തയ്യാറാകാതെ വരികയും സി.പി.എമ്മുമായി കൈകോർക്കുകയുമായിരുന്നു. തുടർന്ന് മമത ഇന്ത്യ സഖ്യവുമായി ഇടയുകയും ചെയ്തിരുന്നു.