ഇസ്രയേല്‍ ഗാസയിലെ ജനങ്ങള്‍ക്ക് നേരെ നടത്തിയ നടപടിയില്‍ പ്രതിഷേധം: ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹ്റെെൻ

ഇസ്രയേലുമായുള്ള സാമ്ബത്തിക ബന്ധം വിച്ഛേദിച്ച് ബഹ്റെെൻ. ടെല്‍ അവീവുമായുള്ള സാമ്ബത്തിക ബന്ധം താല്‍ക്കാലികമായി വിച്ഛേദിച്ചതായി ബഹ്റെെൻ പാര്‍ലമെന്റാണ് അറിയിച്ചത്.
ഇസ്രയേലിലെ ബഹ്റെെൻ അംബാസഡറെ തിരിച്ചുവിളിക്കുകയും ബഹ്റെെനിലെ ഇസ്രയേല്‍ അംബാസഡര്‍ രാജ്യത്തി നിന്ന് മടങ്ങിയതായും പാര്‍ലമെന്റ് വെബ്സെെറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇസ്രയേല്‍ ഗാസയിലെ ജനങ്ങള്‍ക്ക് നേരെ നടത്തിയ സെെനിക നടപടിയില്‍ പ്രതിഷേധിച്ചാണ് ബഹ്റെെന്റെ ഈ തീരുമാനം. പലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് ബഹ്റെെൻ സ്വീകരിച്ചിട്ടുള്ളത്. എബ്രഹാം കരാറിന്റെ ഭാഗമായി 2020ലാണ് ബഹ്റെെൻ ഇസ്രയേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചത്.
അതേസമയം, കരയുദ്ധം ആറാം ദിവസം പിന്നിട്ടപ്പോള്‍ കഴിഞ്ഞ ദിവസം ഗാസയില്‍ നടന്ന പോരാട്ടത്തിനിടെ ഒമ്ബത് ഇസ്രയേലിയൻ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതോടെ ഒക്ടോബര്‍ 7 മുതല്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 326 ആയി ഉയര്‍ന്നതായി സൈന്യം അറിയിച്ചു. നാല് സൈനികര്‍ക്ക് ഗുരുതമായി പരിക്കേറ്റിട്ടിണ്ട്. കൊല്ലപ്പെട്ട ഇസ്രയേലിയൻ സൈനികരില്‍ 20 വയസുള്ള ഇന്ത്യൻ വംശജനായ ഹാലെല്‍ സോളമൻ ഉള്‍പ്പെടുന്നു. സ്റ്റാഫ്-സാര്‍ജന്റായ സോളമൻ തെക്കൻ ഇസ്രായേലി പട്ടണമായ ഡിമോണയില്‍ നിന്നുള്ളയാളാണ്.
ഗാസയില്‍ ഹമാസിന്റെ ടാങ്ക് വേധ റോക്കറ്റ് ആക്രമണത്തില്‍ കവചിത സൈനിക വാഹനം തകര്‍ന്നാണ് ഗിവാറ്റി ബ്രിഗേഡിലെ ഒമ്ബത് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ സൈനിക വക്താവിനെ ഉദ്ധരിച്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏരിയല്‍ റീച്ച് (24), ആസിഫ് ലുഗര്‍ (21), ആദി ദനൻ (20),എറസ് മിഷ്ലോവ്സ്കി (20), ആദി ലിയോണ്‍ (20), ഇഡോ ഒവാഡിയ (19), ലിയോര്‍ സിമിനോവിച്ച് (19), റോയി ദാവി (20), റോയി വുള്‍ഫ്, ലാവി ലിപ്ഷിറ്റ്സ് എന്നിവരാണ് കൊല്ലപ്പെട്ടത്.