ബജ്‌റംഗ് ബലി വിളികളാൽ നിറഞ്ഞ് കോൺഗ്രസ് ഓഫീസ്; ബി.ജെ.പിക്കെതിരെ പരിഹാസം

  1. Home
  2. Trending

ബജ്‌റംഗ് ബലി വിളികളാൽ നിറഞ്ഞ് കോൺഗ്രസ് ഓഫീസ്; ബി.ജെ.പിക്കെതിരെ പരിഹാസം

bajrang


കർണാടകയിൽ വിജയമുറപ്പിച്ചതോടെ ആഘോഷത്തിലാണ് കോൺഗ്രസ്. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും പാട്ടും നൃത്തവുമായി ആഘോഷം തകർക്കുകയാണ്. ചില കോൺഗ്രസ് പ്രവർത്തകർ ഹനുമാൻറെ വേഷം ധരിച്ച് ബി.ജെ.പിയെയും രൂക്ഷമായി പരിഹസിച്ചു.''ബജ്റംഗ് ബലി പ്രഭു കോൺഗ്രസിനൊപ്പമാണ്. അദ്ദേഹം ബി.ജെ.പിക്ക് പിഴ ചുമത്തി,' ഹനുമാൻ വേഷത്തിൽ ചുറ്റിത്തിരിയുന്ന ഒരു പ്രവർത്തകൻ പറഞ്ഞു.അധികാരത്തിലെത്തിയാൽ ബജ്‌റംഗ്ദൾ പോലുള്ള സംഘടനകളെ നിരോധിക്കുമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു.

കോൺഗ്രസിൻറെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം മുതിർന്ന നേതാക്കൾ കോൺഗ്രസിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു.സംഭവം വിവാദമായപ്പോൾ ബജ്റംഗ്ദളിനെ നിരോധിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി കൂടിയായിരുന്ന വീരപ്പ മൊയ്‌ലി വ്യക്തമാക്കിയിരുന്നു. അതിനിടയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഷിംല, ജാഖുവിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച് പ്രാർഥന നടത്തി.