ഗുസ്തിയുടെ ഔദ്യോഗിക സംഘടനയില്‍ നിന്ന് ബജ്‌റംഗ് പൂനിയയെ സസ്‌പെന്റ് ചെയ്തു

  1. Home
  2. Trending

ഗുസ്തിയുടെ ഔദ്യോഗിക സംഘടനയില്‍ നിന്ന് ബജ്‌റംഗ് പൂനിയയെ സസ്‌പെന്റ് ചെയ്തു

puniya


ഗുസ്തി താരം ബജ്‌റംഗ് പൂനിയയ്ക്ക് വീണ്ടും തിരിച്ചടി. ഗുസ്തിയുടെ ഔദ്യോഗിക സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗും താരത്തെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാതത്തിലാണ് നടപടി. ഈ വര്‍ഷം അവസാനം വരെയാണ് സസ്‌പെന്‍ഷന്‍ കാലാവധി

നേരത്തെ ദേശീയ ഉത്തേജക വിരുദ്ധ സമിതി ബജ്‌റംഗ് പൂനിയയെ സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പുനിയയുടെ വിദേശ പരിശീലനത്തിനുവേണ്ടി 9 ലക്ഷം രൂപ അനുവദിച്ചിരുന്നു. സസ്‌പെന്‍ഷന്‍ നടപടിയെക്കുറിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ബജ്‌റംഗ് പുനിയ പിടിഐയോട് പ്രതികരിച്ചു.