ദ കേരള സ്റ്റോറി നിരോധിച്ചു; ബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി

  1. Home
  2. Trending

ദ കേരള സ്റ്റോറി നിരോധിച്ചു; ബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി

kerala story and supreme court


‘ദ കേരള സ്റ്റോറി’ സിനിമ നിരോധിച്ച സംഭവത്തിൽ ബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി. എന്തുകൊണ്ടാണ് സിനിമ നിരോധിച്ചെതെന്ന് ബുധനാഴ്ചക്കുള്ളിൽ സർക്കാരിനോട് മറുപടി നൽകാനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കില്‍ ബംഗാളില്‍ മാത്രം എന്താണ് പ്രശ്നമെന്ന് ചോദിച്ച കോടതി സിനിമ മോശമാണെങ്കില്‍ ആളുകള്‍ കാണില്ലെന്നും വ്യക്തമാക്കി. 

തിയ്യറ്ററുകളില്‍ നിന്ന് സിനിമ പിന്‍വലിച്ചതിനെ തുടർന്ന് തമിഴ്നാട് സര്‍ക്കാരിനോടും കോടതി മറുപടി തേടിയിട്ടുണ്ട്. സിനിമയ്ക്ക് പോകുന്നവര്‍ക്ക് സുരക്ഷ നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു.