അമ്മയുടെ അറിവോടെ 11 കാരിയെ പീഡിപ്പിച്ചു; കേരള ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും അറസ്റ്റില്‍

  1. Home
  2. Trending

അമ്മയുടെ അറിവോടെ 11 കാരിയെ പീഡിപ്പിച്ചു; കേരള ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും അറസ്റ്റില്‍

rape


കേരള ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും പോക്സോ കേസില്‍ മലപ്പുറത്ത് അറസ്റ്റിലായി. ബാങ്കിലെ ക്ലാര്‍ക്ക് അലി അക്ബര്‍ ഖാനും പെണ്‍സുഹൃത്തുമാണ് അറസ്റ്റിലായത്. പെണ്‍സുഹൃത്തിന്റെ അറിവോടെ അവരുടെ മകളെ പീഡിപ്പിച്ചു എന്നാണ് കേസ്.

തിരുവനന്തപുരം പൊലീസാണ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. അവിടെ പഠിക്കുന്ന കുട്ടി സ്‌കൂളില്‍ കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. കുറ്റകൃത്യം നടന്നത് മലപ്പുറത്തു വെച്ചായിരുന്നു. ഇതിനാല്‍ കേസ് മലപ്പുറം വനിതാ പൊലീസിന് കൈമാറുകയായിരുന്നു.

പതിനൊന്ന് വയസ്സുള്ള പെണ്‍കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്. പ്രതിയുടെ കാമുകിയായ അമ്മയുടെ അറിവോടെയായിരുന്നു പീഡനമെന്ന് പൊലീസ് സൂചിപ്പിച്ചു. അറസ്റ്റിലായ പ്രതിയേയും കുട്ടിയുടെ അമ്മയേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.