ബാർക്ക് റേറ്റിംഗ് തിരിമറി: റിപ്പോർട്ടർ ചാനലിനെതിരെ പോലീസ് കേസ്

  1. Home
  2. Trending

ബാർക്ക് റേറ്റിംഗ് തിരിമറി: റിപ്പോർട്ടർ ചാനലിനെതിരെ പോലീസ് കേസ്

barc


ടെലിവിഷൻ ബാർക്ക് (BARC) റേറ്റിംഗിൽ തിരിമറി നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടർ ചാനലിനെതിരെ പോലീസ് കേസെടുത്തു. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കളമശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബാർക്ക് ജീവനക്കാരനായ പ്രേംനാഥിനെ ഒന്നാം പ്രതിയാക്കിയും റിപ്പോർട്ടർ ചാനൽ ഉടമയെ രണ്ടാം പ്രതിയാക്കിയുമാണ് എഫ്.ഐ.ആർ. തയ്യാറാക്കിയിരിക്കുന്നത്. 24 ന്യൂസിലെ ഉണ്ണികൃഷ്ണനാണ് ഈ കേസിലെ പരാതിക്കാരൻ.

ബാർക്ക് ഡാറ്റയിൽ തിരിമറി നടത്തുകയും മാർക്ക് മീറ്ററുകൾ സംബന്ധിച്ച രഹസ്യ വിവരങ്ങൾ റിപ്പോർട്ടർ ചാനലിന് കൈമാറുകയും ചെയ്തു എന്നാണ് ബാർക്ക് സീനിയർ മാനേജരായ പ്രേംനാഥിനെതിരെ എഫ്.ഐ.ആറിൽ ആരോപിച്ചിരിക്കുന്നത്.