വോട്ടെണ്ണലിന് മുൻപ് മോദിക്ക് ഹാട്രിക്ക് വിജയം ഉറപ്പിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ; 300-ൽ അധികം സീറ്റുകൾ ബി.ജെ.പി നേടും

  1. Home
  2. Trending

വോട്ടെണ്ണലിന് മുൻപ് മോദിക്ക് ഹാട്രിക്ക് വിജയം ഉറപ്പിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ; 300-ൽ അധികം സീറ്റുകൾ ബി.ജെ.പി നേടും

modi


വോട്ടെണ്ണലിന് മുൻപ് തന്നെ നരേന്ദ്ര മോദിക്ക് മൂന്നാം ഊഴം ഉറപ്പിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ. ഇന്ത്യയിലെ വിവിധ മാധ്യമങ്ങൾ പുറത്ത് വിട്ട എക്സിറ്റ് പോൾ ഫലങ്ങളും അമേരിക്കയുടെ ചാര ഏജൻസിയായ സി.ഐ.എയുടെയും റിപ്പോർട്ടുകളും മുൻ നിർത്തിയാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ മോദി സർക്കാർ തന്നെ മൂന്നാമതും ഇന്ത്യയിൽ അധികാരത്തിൽ വരുമെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ബി.ജെ.പി നേതൃത്വമാകട്ടെ, ഫലം വരും മുൻപ് തന്നെ മൂന്നാം മോദി സർക്കാർ രൂപീകരണ ചർച്ചയിലേക്കും കടന്നിട്ടുണ്ട്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ കേന്ദ്ര മന്ത്രിസഭയിൽ എത്തുമെന്നും,നിർമ്മല സീതാരാമൻ ഉൾപ്പെടെയുള്ളവർ ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്ത് എത്തുമെന്ന റിപ്പോർട്ടും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

സർവേകൾ പ്രവചിച്ചതു പോലെ 300-ൽ അധികം സീറ്റുകൾ ബി.ജെ.പി മുന്നണിക്ക് ലഭിക്കുകയാണെങ്കിൽ ശക്തമായ പ്രതികരണത്തിലേക്ക് പോകാനാണ് പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ മുന്നണിയുടെ തീരുമാനം. അത്തരമൊരു സാഹചര്യത്തിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തിരിമറി ആരോപണവും പ്രതിപക്ഷം ഉന്നയിച്ചേക്കും.

പഴയ പോലെ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികൾ നിരന്തരം ആവശ്യപ്പെടുന്നതാണെങ്കിലും അതൊന്നും തന്നെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ പരിഗണിച്ചിട്ടില്ല. അന്നൊക്കെ തോൽവിയുടെ ആഘാതത്തിൽ പ്രതിപക്ഷം വോട്ടിങ് യന്ത്രത്തിനെ പഴിചാരുകയാണെന്നാണ് ബി.ജെ.പി പരിഹസിച്ചിരുന്നത്.