അന്താരാഷ്‌ട്ര ഉറക്കദിനം; ജീവനക്കാർക്ക് ഉറങ്ങാൻ അവധി നൽകി ബംഗളുരു കമ്പിനി

  1. Home
  2. Trending

അന്താരാഷ്‌ട്ര ഉറക്കദിനം; ജീവനക്കാർക്ക് ഉറങ്ങാൻ അവധി നൽകി ബംഗളുരു കമ്പിനി

sleeping


അന്താരാഷ്‌ട്ര ഉറക്ക ദിനത്തിൽ ജീവനക്കാർക്ക് മുഴുവൻ അവധി നൽകി ബാംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ്​ കമ്പനി. D2C ഹോം ആൻഡ് സ്ലീപ്പ് സൊല്യൂഷൻസ് കമ്പനിയായ Wakefit Solutions കമ്പനിയാണ്​ ജീവനക്കാർക്ക്​ ഉറങ്ങുവാൻ വേണ്ടി അവധി പ്രഖ്യാപിച്ചത്. ജീവനക്കാർക്കിടയിൽ വെൽനസ് പ്രാക്ടീസുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 

‘ആഘോഷിക്കൂ’ എന്ന അടിക്കുറിപ്പോടെ അവധി പ്രഖ്യാപിച്ചുള്ള മെയിൽ എല്ലാ ജീവനക്കാർക്കും കമ്പനി അയച്ചിട്ടുണ്ട്​.  "സർപ്രൈസ് ഹോളിഡേ: അനൗൺസിംഗ് ദി ഗിഫ്റ്റ് ഓഫ് സ്ലീപ്പ്" എന്നായിരുന്നു മെയിലിന്റെ തലക്കെട്ട്. 2023 "മാർച്ച് 17ന് ലോക ഉറക്ക ദിനത്തിൽ എല്ലാ വേക്ക്ഫിറ്റ് ജീവനക്കാർക്കും ഒരു വിശ്രമ ദിനം അനുവദിച്ചിട്ടുണ്ട്. നീണ്ട വാരാന്ത്യം കിട്ടുന്നതോടെ ആവശ്യമായ വിശ്രമം എടുക്കാനുള്ള മികച്ച അവസരമാണിത്."എന്നാണ് മെയിലിൽ പറഞ്ഞിരിക്കുന്നത്.  ജോലിക്കിടയിൽ ഉച്ചയുറക്കത്തിന്​ അര മണിക്കൂറും അനുവദിച്ചിട്ടുണ്ട്​.