ഇന്ത്യയിൽ വരാനിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ബിജെപി നേതാവ്

  1. Home
  2. Trending

ഇന്ത്യയിൽ വരാനിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ബിജെപി നേതാവ്

subramanian swamy


ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. ഒഴിവാക്കാൻ കഴിയാത്ത പ്രതിസന്ധിയാണ് രാജ്യത്തെ കാത്തിരിക്കുന്നത്. എന്നാൽ ഈ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ബിജെപിക്ക് ഒരു ധാരണയുമില്ല. നരേന്ദ്ര മോദിയോട് ഈ കാര്യം പറയാൻ അദ്ദേഹത്തിന്റെ അനുയായികൾക്ക് പേടിയാണ്. സമ്പദ്‍വ്യവസ്ഥയെ കുറിച്ച് മോദിയോട് പറയാൻ കൂടെയുള്ള ആർക്കും ധൈര്യമില്ലെന്നും സുബ്രമണ്യൻ സ്വാമി വ്യക്തമാക്കി. 

ഇന്ത്യയുടെ ഫോറെക്സ് റിസർവിൽ 2.39 ബില്യൺ ഡോളറിന്റെ കുറവ് സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു  സുബ്രമണ്യൻ സ്വാമിയുടെ പ്രതികരണം. ഫോറെക്സ് റിസർവ് 560.003 ബില്യൺ ഡോളറായാണ് കുറഞ്ഞത്. സിലിക്കൺവാലി ബാങ്ക് അടക്കമുള്ളവയുടെ തകർച്ച രാജ്യത്തെ ബാധിക്കില്ലെന്ന് നേരത്തെ റിസർവ് ബാങ്ക് ഗവർണർ ​ശക്തികാന്ത ദാസ് പറഞ്ഞിരുന്നു.