പ്രിയങ്കാ ഗാന്ധിക്കെതിരെ ബിജെപി സ്ഥാനാർത്ഥി ലൈംഗിക പരാമർശം നടത്തിയെന്ന് ആരോപണം; വിവാദം, മാപ്പുപറയണമെന്ന് കോൺഗ്രസ്
പരാമർശം നടത്തിയതിൽ ഉറച്ചുനിൽക്കുന്നു എന്നാണ് രമേഷ് പറയുന്നത്. ബീഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമുള്ളതാക്കുമെന്ന് ലാലുപ്രസാദ് യാദവ് നേരത്തേ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
'ഇന്ന് അവർ (കോൺഗ്രസ്) പ്രസ്താവനയിൽ വേദനിക്കുന്നുവെങ്കിൽ, ഹേമ ജിയുടെ കാര്യമോ? അവർ ഒരു പ്രശസ്തയായ നായികയാണ്. സിനിമകളിലൂടെ ഇന്ത്യയുടെ മഹത്വം ലോകത്തെ അറിയിച്ചിട്ടുണ്ട്. ലാലുവിന്റെ പ്രസ്താവനകൾ തെറ്റാണെങ്കിൽ, എന്റെ പ്രസ്താവനയും തെറ്റായിരിക്കും, ഹേമമാലിനി ഒരു സ്ത്രീയല്ലേ? ജീവിതത്തിലെ നേട്ടങ്ങളുടെ കാര്യത്തിൽ ഹേമമാലിനി പ്രിയങ്കാ ഗാന്ധിയേക്കാൾ വളരെ ഉയർന്നതാണ്'-രമേഷ് പറഞ്ഞു.
ഹൈവേകളെയും റോഡുകളെയും സിനിമാ താരങ്ങളുടെ തൊലിയും കവിളുമായി താരതമ്യപ്പെടുത്തുന്നത് വൻ വിവാദമായി മാറാറുണ്ട്. 2021 നവംബറിൽ പുതുതായി നിയമിതനായ രാജസ്ഥാൻ മന്ത്രിയും കോൺഗ്രസ് എം എൽ എയുമായ രാജേന്ദ്ര സിംഗ് ഗുധ സംസ്ഥാനത്തെ റോഡുകളെ നടി കത്രീന കെയ്‌ഫിന്റെ കവിളുകളോട് ഉപമിച്ചത് വൻ വിവാദമായിരുന്നു.
സംസ്ഥാനത്തെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമുള്ളതാക്കുമെന്നാണ് ആദ്യം ഗുധ പറഞ്ഞത്. ഇങ്ങനെ പറഞ്ഞ് അല്പം കഴിഞ്ഞപ്പോൾ ഇല്ല ഹേമമാലിനിക്ക് വയസായെന്ന് പറഞ്ഞ ഗുധ ഇപ്പോൾ സിനിമയിൽ പ്രശസ്തയായ നടി ആരാണ് എന്ന് യോഗത്തിനെത്തിയവരോട് ചോദിച്ചു. കത്രീനയുടെ പേരുപറഞ്ഞു. എങ്കിൽ എന്റെ മണ്ഡലത്തിലെ റോഡുകൾ കത്രീനയുടെ കവിൾ പോലെയാകണം എന്നായിരുന്നു ഗുധ പറഞ്ഞത്. ഇത് വൻ വിവാദമായിരുന്നു.