ബിജെപി കേരളത്തിൽ വരവറിയിച്ചു; സുരേഷ് ​ഗോപിയുടെ വിജയം പരിശ്രമത്തിന്റെ ഫലമാണ്: പ്രകാശ് ജാവ്ദേകർ

  1. Home
  2. Trending

ബിജെപി കേരളത്തിൽ വരവറിയിച്ചു; സുരേഷ് ​ഗോപിയുടെ വിജയം പരിശ്രമത്തിന്റെ ഫലമാണ്: പ്രകാശ് ജാവ്ദേകർ

prakash-javadekar


20 ശതമാനത്തോളം വോട്ട് നേടി ബിജെപി കേരളത്തിൽ വരവറിയിച്ചെന്ന് പ്രകാശ് ജാവ്ദേകർ.  ബിജെപിക്ക് വോട്ട് ചെയ്താൽ ദേശീയ രാഷ്ട്രീയത്തോടൊപ്പം എത്താമെന്നാണ് തൃശൂർ നൽകുന്ന സന്ദേശം. സുരേഷ് ​ഗോപിയുടെ വിജയം പരിശ്രമത്തിന്റെ ഫലമാണ്.  രണ്ട് സീറ്റിൽ തോറ്റത് നേരിയ വോട്ട് വ്യത്യാസത്തിലാണെന്നും പ്രകാശ് ജാവ്ദേകർ പറഞ്ഞു.  

കെ മുരളീധരൻ രാഷ്ട്രീയത്തിൽ നിന്നും മാറിനിൽക്കുമെന്ന് പ്രഖ്യാപിച്ചത് സുരേഷ്​ ഗോപിയുടെ വിജയത്തിന്റെ ഇംപാക്ടാണ്. കേരളത്തിൽ സംഘടനാ തലത്തിലെ മാറ്റം ദേശീയ തലത്തിൽ നടപ്പാക്കുന്നതിനൊപ്പമായിരിക്കും.

കേരളത്തിൽ പ്രത്യേകമായി മാറ്റമൊന്നും വരുത്താനില്ല. ബിജെപിയുടെ കേരളത്തിലെ അടുത്ത ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നതായിരിക്കുമെന്ന് പ്രകാശ് ജാവ്ദേകർ പറഞ്ഞു.