ബിജെപി അക്കൗണ്ട് തുറക്കില്ല; എക്സിറ്റ് പോളിനുശേഷം രണ്ടുദിവസത്തേക്ക് മാത്രം ബിജെപിക്ക് രണ്ടോ മൂന്നോ എംപിമാർ ഉണ്ടാകും: മുഹമ്മദ് റിയാസ്

  1. Home
  2. Trending

ബിജെപി അക്കൗണ്ട് തുറക്കില്ല; എക്സിറ്റ് പോളിനുശേഷം രണ്ടുദിവസത്തേക്ക് മാത്രം ബിജെപിക്ക് രണ്ടോ മൂന്നോ എംപിമാർ ഉണ്ടാകും: മുഹമ്മദ് റിയാസ്

Riyas


ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. എക്സിറ്റ് പോളിനുശേഷം രണ്ടുദിവസത്തേക്ക് മാത്രം ബിജെപിക്ക് രണ്ടോ മൂന്നോ എംപിമാർ ഉണ്ടാകും. അത് വോട്ട് എണ്ണിയാൽ അത് തീരുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടോയോ എന്ന് വോട്ട് എണ്ണി കഴിഞ്ഞതിനുശേഷം പറയാം. വോട്ട് എണ്ണി കഴിഞ്ഞതിനു ശേഷം വിലയിരുത്തേണ്ട കാര്യങ്ങളാണ് അത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാർട്ടി സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു.  അഴിമതി ഇല്ലാത്ത നല്ല ഭരണം ആണ് കേരളത്തിൽ നടന്നത്. അതു ജനങ്ങൾക്ക് അറിയാം.

എക്‌സിറ്റ് പോളുകൾ അശാസ്ത്രീയവും മുൻകൂട്ടി നിശ്ചയിച്ചതുമാണ്. നിയമസഭയിലെ എക്സിറ്റ് പോളുകൾ ശരിയായിരുന്നെങ്കിൽ ഞാനും എംഎം മണിയും സഭയിൽ ഉണ്ടാകുമായിരുന്നില്ല. ബിജെപിക്ക് ഇത്രയും വോട്ട് ഷെയർ കിട്ടുന്നത് ചിരിക്കാൻ വക നൽകുന്നതാണെന്നും മന്ത്രി റിയാസ് പറഞ്ഞു.