'കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും; യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും വോട്ട് ബിജെപിയിലേക്ക് വരും': വി മുരളീധരൻ

  1. Home
  2. Trending

'കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും; യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും വോട്ട് ബിജെപിയിലേക്ക് വരും': വി മുരളീധരൻ

V MURALIDHARAN

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മാധ്യമങ്ങൾ നടത്തിയ പ്രവചനങ്ങൾ ശരി വെക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലം എന്ന് വി. മുരളീധരൻ പറഞ്ഞു.

സംസ്‌ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുെമന്നും അതെവിടെയെന്ന് ഫലം വരട്ടെയെന്നുമായിരുന്നു മുരളീധരന്റെ വാക്കുകൾ. ഉയർത്തിയ പ്രചരണ മുദ്രാവാക്യം ജനം സ്വീകരിച്ചതിന് തെളിവാണ് മാധ്യമസർവ്വേ. യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും വോട്ട് ബിജെപിയിലേക്ക് വരുമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.