ജമ്മുവില്‍ ഇരട്ട സ്ഫോടനം, ആറു പേര്‍ക്കു പരിക്ക്

  1. Home
  2. Trending

ജമ്മുവില്‍ ഇരട്ട സ്ഫോടനം, ആറു പേര്‍ക്കു പരിക്ക്

blast


ജമ്മുവില്‍ ഇരട്ട സ്ഫോടനത്തില്‍ ആറു പേര്‍ക്കു പരിക്കേറ്റു. ജമ്മു സിറ്റിയില്‍ നവാല്‍ മേഖലയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു.

പരിക്കു ഗുരുതരമാണോയെന്നു വ്യക്തമല്ല. പ്രദേശം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്.ഭീകരാക്രമണമാണ് നടന്നത് എന്നു റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല.