മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനം: ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്ക്

  1. Home
  2. Trending

മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനം: ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്ക്

blast


മംഗളൂരു നഗരത്തില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനം. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.യാത്രക്കാരനെ ഇറക്കാനായി ഓട്ടോറിക്ഷ നിര്‍ത്തിയ സമയത്താണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തതായാണ് വിവരം.

സമീപത്തെ സിസിടിവി കാമറകളില്‍ നിന്നും സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണ സാധ്യത അന്വേഷിക്കാന്‍ വിവിധ ഏജന്‍സികളും മംഗളൂരുവില്‍ എത്തിയിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ മംഗളൂരു നഗരത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി. ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.