ബോളിവുഡ് നടന്‍ സമീര്‍ ഖാഖർ അന്തരിച്ചു

  1. Home
  2. Trending

ബോളിവുഡ് നടന്‍ സമീര്‍ ഖാഖർ അന്തരിച്ചു

sameer khakhar


ബോളിവുഡ് നടന്‍ സമീര്‍ ഖാഖർ അന്തരിച്ചു. ആന്തരാവയവങ്ങള്‍ തകരാറിലായതിനെ തുടർന്നാണ് മരണം. നടന്റെ സഹോദരൻ ഗണേഷ് ഖാഖറാണ് മരണവിവരം വെളിപ്പെടുത്തിയത്. ഉറങ്ങാന്‍ കിടന്ന സമീര്‍ ബോധരഹിതനായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വസന സംബന്ധമായും മൂത്രാശയ സംബന്ധമായുമുള്ള പ്രശ്നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നെന്ന് സഹോദരന്‍ ഗണേഷ് അറിയിച്ചു. പുലര്‍ച്ചെ 4.30 നാണ് മരണം സംഭവിച്ചത്. 

എൺപതുകളിലെ ടെലിവിഷൻ പരമ്പരകളായ നുക്കഡ്, സര്‍ക്കസ് എന്നിവയിലൂടെയാണ് സമീര്‍ ഖാഖർ ശ്രദ്ധ നേടുന്നത്. പരീന്ദ, ജയ് ഹോ, ഹസീ തോ ഫസീ, സീരിയസ് മെന്‍ എന്നീ ചിത്രങ്ങളിലെയും സണ്‍ഫ്‌ലവര്‍ എന്ന വെബ് സീരിസിലെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് വലിയ ജനപ്രീതി ലഭിച്ചിരുന്നു. നിരവധി സിനിമ താരങ്ങളും ആരാധകരും നടന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.