സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർക്കുള്ള 7000 രൂപ ബോണസ് ഇന്ന് മുതൽ

  1. Home
  2. Trending

സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർക്കുള്ള 7000 രൂപ ബോണസ് ഇന്ന് മുതൽ

ksrtc


സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർക്ക് 7000 രൂപ ബോണസ് ഇന്ന് വിതരണം ചെയ്യും. ഓഗസ്റ്റിലെ ശമ്പളം ഇന്നലെ രാത്രിയോടെ നൽകി. ബോണസിനോടൊപ്പം ഉത്സവബത്തയും ഇന്ന് വിതരണംചെയ്യുമെന്ന് മന്ത്രി അറിയിച്ചു. എന്നാൽ ബോണസ് പ്രഖ്യാപനം ഭൂരിഭാഗം ജീവനക്കാർക്കും പ്രയോജനപ്പെടില്ല.

ഒന്നാം പിണറായിസർക്കാരിന്റെ ആരംഭകാലത്തിനുശേഷം ഇപ്പോഴാണ് കെഎസ്ആർടിസിയിൽ ബോണസ് നൽകുന്നത്. നിലവിലെ നിബന്ധനപ്രകാരം 24,000 വരെ രൂപ ശമ്പളംവാങ്ങുന്നവർക്കാണ് ബോണസിന് അർഹത. സ്ഥിരം ജീവനക്കാരെല്ലാം 35,000-ത്തിനുമേൽ ശമ്പളംവാങ്ങുന്നവരാണ്. ഒൻപതുവർഷമായി പുതിയനിയമനം നടക്കാത്തതിനാൽ എൻട്രി കേഡർ തസ്തികയിൽ പുതിയജീവനക്കാരില്ല. ദീർഘകാല അവധിക്കുശേഷം അടുത്തിടെ ജോലിയിൽ പ്രവേശിച്ചവരായിരിക്കും ബോണസ് പരിധിക്കുള്ളിൽ വരാനിടയുള്ളത്.