ഭർത്താവിനോട് വിരോധം; ഒന്നര വയസ്സുകാരനെ ക്രൂരമായി മർദിച്ച് അമ്മ: കസ്റ്റഡിയിലെടുത്ത് പൊലീസ്

  1. Home
  2. Trending

ഭർത്താവിനോട് വിരോധം; ഒന്നര വയസ്സുകാരനെ ക്രൂരമായി മർദിച്ച് അമ്മ: കസ്റ്റഡിയിലെടുത്ത് പൊലീസ്

Police


ആലപ്പുഴ മാന്നാറിൽ ഒന്നര വയസ്സുകാരനെ അമ്മ ക്രൂരമായി മർദിച്ചു. കുട്ടംപേരൂർ സ്വദേശിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ മർദിച്ചത്. തന്നെയും കുഞ്ഞിനെയും ഭർത്താവ് നോക്കുന്നില്ലെന്നും ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ മർദിച്ചതെന്നും യുവതി പൊലീസിൽ മൊഴി നൽകി.

വിദേശത്തുള്ള ഭർത്താവിന് കുഞ്ഞിനെ മർദിക്കുന്ന വിഡിയോ അയച്ച് നൽകിയിരുന്നു. ഇയാളുടെ നാലാമത്തെ ഭാര്യയാണ് യുവതി. മറ്റൊരാളെക്കൂടി വിവാഹം ചെയ്തതിന് ശേഷമാണ് ഇയാൾ വിദേശത്തേക്ക് പോയതെന്നാണ് വിവരം. കുഞ്ഞിനെ മർദിച്ച സംഭവത്തിൽ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.