തിരുവനന്തപുരത്ത് സഹോദരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; സഹോദരന്‍ പിടിയില്‍

  1. Home
  2. Trending

തിരുവനന്തപുരത്ത് സഹോദരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; സഹോദരന്‍ പിടിയില്‍

arrest


തിരുവനന്തപുരം കല്ലറ ഭരതന്നൂരില്‍ സഹോദരിയെ വെട്ടിക്കൊലപ്പെടുത്താന്‍ സഹോദരന്‍ ശ്രമിച്ചു. ഭരതന്നൂര്‍ കണ്ണംമ്പാറയില്‍ ഷീല (49)യ്ക്കാണ് വെട്ടേറ്റത്. സഹോദരന്‍ സത്യനാണ് വെട്ടുകത്തി കൊണ്ട് ഷീലയെ വെട്ടിയത്. അമ്മയെ സംരക്ഷിക്കുന്നതിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് വാക്കേറ്റത്തിലും അക്രമത്തിലും കലാശിച്ചത്. ഷീലയുടെ കഴുത്തിലും കാലിലും കയ്യിലും വെട്ടേറ്റ് സാരമായ പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തില്‍ പരിക്കേറ്റ ഷീലയെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സഹോദരന്‍ സത്യനെ പാങ്ങോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.