കർണാടകയിൽ മിനിബസ് ലോറിയിൽ ഇടിച്ചു; 13 മരണം

  1. Home
  2. Trending

കർണാടകയിൽ മിനിബസ് ലോറിയിൽ ഇടിച്ചു; 13 മരണം

accident


കർണാടക ഹവേരി ബ്യാഗാഡിയിൽ മിനിബസ് ലോറിയിൽ ഇടിച്ചു 13 മരണം. പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ശിവമൊഗയിൽനിന്ന് ബെളഗാവി യെല്ലമ്മ ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നു പൊലീസ് പറഞ്ഞു.