ഉപതെരഞ്ഞെടുപ്പ് ചിത്രം; സ്ഥാനാർത്ഥികൾ, പാലക്കാട് 10, വയനാട് 16, ചേലക്കര 6; ഇനി പോരാട്ട ചൂട്
സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു. പാലക്കാട്, ചേലക്കര,വയനാട് മണ്ഡലങ്ങളിൽ നാമനിർദേശ പത്രികകളുടെ സുക്ഷ്മ പരിശോധന പൂർത്തിയായി. പാലക്കാട് പത്തും ചേലക്കരയിൽ ആറും വയനാട് 16ഉം സ്ഥാനാർഥികൾ മത്സരരംഗത്ത്. പാലക്കാട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിന് സ്റ്റെതസ്കോപ്പ് ചിഹ്നം അനുവദിച്ചു. ചേലക്കരയിൽ പി വി അൻവറിന്റെ ഡിഎംകെ പിന്തുണയുള്ള സ്ഥാനാർത്ഥി എൻ കെ സുധീറിന് ഓട്ടോറിക്ഷയാണ് ചിഹ്നം.
ചേലക്കരയിൽ 9 പേരാണ് നാമനിർദേശ പത്രിക നൽകിയത്. ഇതിൽ സിപിഐഎമ്മും ബിജെപിയും നിർത്തിയ ഡമ്മി സ്ഥാനാർഥികളുടെ പത്രിക തള്ളി. കൂടാതെ ഒരു സ്വതന്ത്ര സ്ഥാനാർഥി പത്രിക പിൻവലിക്കുകയും ചെയ്തു. ഇതോടെ മത്സരരംഗത്തുള്ള സ്ഥാനാർത്ഥികൾ ആറായി. വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി, സത്യൻ മൊകേരി, നവ്യ ഹരിദാസ് എന്നിവരെ കൂടാതെ 8 സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്.