'ബൈലോ ചതിച്ചാശാനേ.. ' 'അമ്മ' യിലെ തെരഞ്ഞെടുപ്പിനൊടുവിൽ തർക്കം; ബഹളം, സമവായം

  1. Home
  2. Trending

'ബൈലോ ചതിച്ചാശാനേ.. ' 'അമ്മ' യിലെ തെരഞ്ഞെടുപ്പിനൊടുവിൽ തർക്കം; ബഹളം, സമവായം

amma


അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ എക്സിക്യട്ടീവ് കമ്മറ്റിയിലേക്ക് അം​ഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ തർക്കം. ബൈലോയെച്ചൊല്ലിയായിരുന്നു ബഹളവും പ്രതിഷേധവും. എക്സിക്യുട്ടീവ്  കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലെ ആശയക്കുഴപ്പമാണ് താരങ്ങളുടെ  ഒച്ചപ്പാടിന് വഴിവെച്ചത്. അവസാനം ബൈലോ കണക്കിലെടുത്ത മത്സരത്തിൽ നിന്ന്  രമേഷ് പിഷാരടിക്കും ഡോ. റോണിക്കും പുറത്ത് പോകെണ്ടി വന്നു. സ്ത്രീകൾ ഒറ്റക്കെട്ടായാണ് ശബ്ദമുയർത്തിയത്.

നടനും മുൻ പഞ്ചായത്തംഗവുമായ പി.പി. കുഞ്ഞികൃഷ്ണൻ ബൈലോയെ വ്യാഖ്യാനിച്ച് മുന്നോട്ടുവരുകയും പ്രസിഡന്റ് മോഹൻലാലിനെ കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു.  കമ്മിറ്റിയിലേക്ക് മത്സരിച്ച സരയൂ, അൻസിബ എന്നിവരെ തിരഞ്ഞെടുക്കണമെന്നും ബാക്കി ഒരാളെ കോ ഓപ്റ്റ് ചെയ്യാമെന്നുമായിരുന്നു ഇവരുടെയെല്ലാം നിർദേശം. 

പക്ഷേ, വരണാധികാരി ബൈലോയിൽ ഉറച്ചുനിന്നു. രണ്ടുപേരും വോട്ട് നിലയിൽ പിന്നിലാണെന്ന ന്യായമാണ് ഇദ്ദേഹം ഉന്നയിച്ചത്. ഇതോടെ പുതിയ ജനറൽ സെക്രട്ടറി സിദ്ദിഖും വൈസ് പ്രസിഡന്റ് ജഗദീഷും അനുനയനീക്കങ്ങളുമായി മൈക്കെടുത്തു. രണ്ടുപേരെയും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്യാൻ ജനറൽബോഡി തീരുമാനിച്ചാൽ മതിയെന്നും ബാക്കിയുള്ള ഒരാളെ നിർദേശിക്കാമെന്നുമാണ് ഇവർ പറഞ്ഞത്.

അതോടെ സരയൂവിന്റെയും അൻസിബയുടെയും പേരുകൾ കൈയടിച്ച് യോഗം പാസാക്കി. ബാക്കിയുള്ള ഒരു സ്ഥാനത്തേക്ക്, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ കുക്കു പരമേശ്വരന്റെ പേര് ഉഷ നിർദേശിച്ചു. അതോടെ ഒരാളെയെന്നത് മാറ്റി എത്രപേരെ വേണമെങ്കിലും നിർദേശിക്കാമെന്നും ഭരണസമിതി ചേർന്ന് ഇവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കുമെന്നുമായി സിദ്ദിഖ്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റ മഞ്ജു പിള്ളയുടെ പേരും ഉയർന്നുവന്നു. ഷീലു എബ്രഹാമിന്റെ പേരാണ് കുക്കു പരമേശ്വരൻ നിർദേശിച്ചത്. ഒടുവിൽ നിർദേശിക്കപ്പെട്ട പേരുകളിൽ നിന്ന് ഭരണസമിതി ചേർന്ന് കോ ഓപ്റ്റ് ചെയ്യേണ്ട ആളെ കണ്ടെത്തുമെന്ന തീരുമാനം വന്നതോടെ വരണാധികാരി മൂന്ന് വനിതകളുടെ ഉൾപ്പെടെ പത്തുപേരുകൾ പ്രഖ്യാപിച്ചു. 

പന്ത്രണ്ടുപേരാണ് പതിനൊന്നംഗ എക്സിക്യുട്ടീവിലേക്ക് മത്സരിച്ചത്. മൂന്നു വനിതകളും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രമേഷ് പിഷാരടിയും ഡോ. റോണിയും കമ്മിറ്റിയിൽനിന്ന് പുറത്തായി