തൃശൂരിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; ഒരാൾക്ക് ദാരുണാന്ത്യം

  1. Home
  2. Trending

തൃശൂരിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; ഒരാൾക്ക് ദാരുണാന്ത്യം

accident


തൃശൂർ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ജില്ലയിലെ ചാഴൂരിൽ തെക്കേലിന് സമീപമാണ് അപകടമുണ്ടായത്. പഴുവിൽ സ്വദേശി വേളൂക്കര ഗോപി (60) ആണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.

ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. പെരിങ്ങോട്ടുകര ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ആൽ സ്റ്റോപ്പിന് സമീപം വളവിൽ തട്ടുകടയിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കടയുടെ മുൻഭാഗം പൂർണമായും തകർന്നു. രണ്ട് ഇരുചക്ര വാഹനങ്ങൾക്കും കേടുപറ്റി. എതിർവശത്തുള്ള ഹോട്ടലിൽനിന്ന് ചായ കുടിച്ചശേഷം തട്ടുകടയുടെ മുന്നിൽ പത്രം വായിക്കാൻ വന്നിരുന്നതായിരുന്നു ഗോപി. ഇതിനിടയിലായിരുന്നു കാർ പാഞ്ഞു കയറിയത്. ഗോപിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗോപിക്ക് സമീപം ഉണ്ടായിരുന്ന ലോട്ടറി കച്ചവടക്കാരനായ അന്തോണി, ശ്രീധരൻ എന്നിവർക്കാണ് പരിക്കേറ്റത്.