മലയാറ്റൂരിൽ നിന്നും മടങ്ങിയ കാറും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു; ആറ് വയസുകാരി മരിച്ചു, 5 പേർക്ക് പരിക്ക്

  1. Home
  2. Trending

മലയാറ്റൂരിൽ നിന്നും മടങ്ങിയ കാറും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു; ആറ് വയസുകാരി മരിച്ചു, 5 പേർക്ക് പരിക്ക്

DEATH


കെഎസ്ആര്‍ടിസി ബസും തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു വയസുകാരി മരിച്ചു. കമ്പംമെട്ട് ചേറ്റുകുഴിയിലാണ് സംഭവം. ചേറ്റുകുഴി ബദനി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയായ ആമിയാണ് മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അച്ചക്കട കാട്ടേടത്ത് ജോസഫ് വര്‍ക്കിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബസിലേക്ക് ഇടിച്ചു കയറിയത്. കാറില്‍ സഞ്ചരിച്ചിരുന്ന ആറു പേര്‍ക്കാണ് പരിക്കേറ്റത്. മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനായി പോയി മടങ്ങി വരികയായിരുന്നു സംഘം. വീട്ടിലേക്ക് എത്താന്‍ മൂന്നു കിലോമീറ്റര്‍ മാത്രം ശേഷിക്കവെയാണ് അപകടമുണ്ടായത്.

ജോസഫ് വര്‍ക്കിയുടെ മകന്‍ എബിയുടെ മകളാണ് മരിച്ച ആമി. എബിയുടെ ഭാര്യ അമലു, അമ്മ മോളി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.