പീഡനക്കേസ്; ഇരയോട് കേസ് പിൻവലിക്കാൻ സമ്മർദ്ദം: പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

  1. Home
  2. Trending

പീഡനക്കേസ്; ഇരയോട് കേസ് പിൻവലിക്കാൻ സമ്മർദ്ദം: പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

court order


പീഡനക്കേസിലെ ഇരയോട് കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയ സംഭവത്തിൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ജാമ്യമില്ലാക്കേസ് എടുത്തു. ചാവക്കാട് കോടതിയിലെ അഡ്വ.കെ.ആർ.രജിത്കുമാറിനെതിരെയാണ് കേസ്. ചാവക്കാട് പൊലീസാണ് കോടതിയുടെ നിർദ്ദേശപ്രകാരം കേസെടുത്തത്. 2016ലാണ് കേസിനാസ്പദമായ സംഭവം. 

ജോലി വാഗ്ദാനം ചെയ്ത് ഇടുക്കിയിൽ നിന്ന് യുവതിയെ ഗുരുവായൂരിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഈ കേസിൽ രണ്ട് പ്രതികൾക്കെതിരെ വിചാരണ കുന്നംകുളം കോടതിയിൽ തുടരുകയാണ്. ഇരയെ താനാണ് പബ്ലിക് പ്രോസിക്യൂട്ടർ എന്ന് തെറ്റിദ്ധരിപ്പിച്ച് കേസ് പിൻവലിപ്പിക്കാന രജിത് കുമാർ ആവശ്യപ്പെട്ടെന്നാണ് പരാതി. യുവതി നൽകിയ സ്വകാര്യ അന്യായം സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.