കെഎസ്ആർടിസി ഡ്രൈവറെ ബസിൽ കയറി മർദ്ദിച്ചു; 7 പേർക്കെതിരെ കേസ്

  1. Home
  2. Trending

കെഎസ്ആർടിസി ഡ്രൈവറെ ബസിൽ കയറി മർദ്ദിച്ചു; 7 പേർക്കെതിരെ കേസ്

arrest


കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറെ ബസിൽ കയറി മർദ്ദിച്ചതിന് ഏഴ് യുവാക്കൾക്കെതിരെ കേസ്. ഇന്നലെ രാത്രിയാണ് സംഭവം. കണ്ണൂരിൽ നിന്ന് കൊല്ലൂരിലേക്ക് പോകുന്ന ബസാണിത്. യുവാക്കൾ ബൈക്കിലെത്തി തടഞ്ഞ്, ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. 

ഡ്രൈവർ അപകടകരമായ രീതിയിലാണ് വണ്ടിയോടിക്കുന്നത് എന്നാരോപിച്ചാണ് യുവാക്കൾ അതിക്രമം നടത്തിയത്. സംഭവത്തിൻറെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അസഭ്യം വിളിക്കുകയും ഇതിന് ശേഷം ഡ്രൈവറെ മർദ്ദിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.