ആദായനികുതി നിയമത്തിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ

  1. Home
  2. Trending

ആദായനികുതി നിയമത്തിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ

TAX


ആദായനികുതി നിയമത്തിലെ ചില വ്യവസ്ഥകൾ ക്രിമിനൽ കുറ്റമല്ലാതാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.  ചെറിയ ആദായനികുതി  നിയമ ലംഘനങ്ങൾ ക്രിമിനൽ കുറ്റമല്ലാതാക്കാനും പ്രോസിക്യൂഷൻ തടയാനും പകരം പിഴ ഈടാക്കാനുമുള്ള  നടപടി   കേന്ദ്രം കൈക്കൊള്ളാൻ സാധ്യതയുണ്ടെന്നാണ് സൂചന.ആദായനികുതി നിയമലംഘനങ്ങൾക്ക്, പ്രോസിക്യൂഷൻ എന്നതായിരുന്നു ഇതുവരെയുള്ള സർക്കാരിന്റെ നിലപാട്.  ടിഡിഎസ് അടയ്ക്കുന്നത് വൈകുന്നത് പോലുള്ള നിസ്സാരമായ കുറ്റങ്ങൾക്ക് പോലും ഒരു കമ്പനിയുടെ ഡയറക്ടർമാരെപ്പോലും പ്രോസിക്യൂട്ട് ചെയ്യാൻ കഴിയുന്ന നിയമമാണ് നിലവിലുള്ളത്. 

വിവിധ വകുപ്പുകൾ പ്രകാരം ഒരാളെ പ്രോസിക്യൂട്ട് ചെയ്യാനും മൂന്ന് മാസം മുതൽ ഏഴ് വർഷം വരെ തടവിലാക്കാനും കഴിയും. കൂടുതൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ മാത്രം ക്രിമിനൽ പ്രോസിക്യൂഷൻ ഏർപ്പെടുത്തുന്ന രീതിയിലേക്ക് നിയമം മാറ്റുന്നതിനാണ് ആലോചന. സർക്കാരിന്റെ ഇത്തരം നടപടി നികുതിദായകരും അധികാരികളും തമ്മിൽ പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് വ്യവസായ ലോകം അഭിപ്രായപ്പെട്ടു.

ചെറിയ തർക്കങ്ങൾ ഒഴിവാക്കി നികുതി വ്യവഹാരങ്ങൾ കുറയ്ക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.  പ്രത്യക്ഷ നികുതി, ജിഎസ്ടി, കസ്റ്റംസ് എന്നിവയുൾപ്പെടെ നികുതി നിയമങ്ങളിലെ 50-60 വ്യവസ്ഥകൾ  ക്രിമിനൽ കുറ്റമല്ലാതാക്കണമെന്ന് നേരത്തെ നടന്ന പല ചർച്ചകളിലും വ്യവസായ ലോകം ആവശ്യപ്പെട്ടിരുന്നു