കേന്ദ്രത്തിന്‍റെ വാദങ്ങള്‍ തെറ്റ്; കേരളത്തിന്റെ മറുപടി സത്യവാങ്മൂലം സുപ്രിം കോടതിയില്‍

  1. Home
  2. Trending

കേന്ദ്രത്തിന്‍റെ വാദങ്ങള്‍ തെറ്റ്; കേരളത്തിന്റെ മറുപടി സത്യവാങ്മൂലം സുപ്രിം കോടതിയില്‍

sc


കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിനെതിരെ കേരളത്തിന്റെ മറുപടി സത്യവാങ്മൂലം. കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ തെറ്റാണെന്ന് കേരളം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. 275 പേജുള്ള വിശദമായ സത്യവാങ്മൂലമാണ് കേരളം നല്‍കിയത്.

മറ്റ് സംസ്ഥാനങ്ങളുമായി കേരളത്തിന്റെ സാഹചര്യം താരതമ്യം ചെയ്യാനാകില്ല. രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 60 ശതമാനവും കേന്ദ്രത്തിന്റേതാണ്. ഇതിന്റെ 1.75 ശതമാനം മാത്രമാണ് കേരളത്തിന്റെ കടം. കേന്ദ്രത്തിന്റെ ധനമാനേജ്‌മെന്റ് മോശമാണ്. കേന്ദ്രത്തിന് സങ്കുചിത മനസ്ഥിതിയാണെന്നും കേരള മോഡലിനെ പ്രത്ഭര്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്രം വസ്തുതകള്‍ മറച്ചുവെച്ച് ആരോപണം ഉന്നയിക്കുകയാണ്. സമ്പദ്‌വ്യവസ്ഥ തകരുന്നത് കടമെടുക്കുന്നത് കാരണമല്ല. കേന്ദ്രത്തിന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മറുപടി സത്യവാങ്മൂലത്തില്‍ കേരളം പറയുന്നു.