പിടി വിടാതെ ചാന്ദിപുര വൈറസ്; ഇന്ന് 117 പേർ ചികിൽസ തേടി, 22 കുട്ടികള്‍ക്ക് രോ​ഗം

  1. Home
  2. Trending

പിടി വിടാതെ ചാന്ദിപുര വൈറസ്; ഇന്ന് 117 പേർ ചികിൽസ തേടി, 22 കുട്ടികള്‍ക്ക് രോ​ഗം

chandipura-virus


ഗുജറാത്തിൽ ചാന്ദിപുര വൈറസ് രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇന്ന് ഉച്ചവരെ 117 പേരാണ് ചികില്‍സയിലുള്ളത്. മിക്കവരും 8നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. ഇതില്‍ 22 കുട്ടികള്‍ക്ക് ചാന്ദിപുര വൈറസെന്ന് സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഗുജറാത്തില്‍ ഇതുവരെ 38 കുട്ടികളാണ് വൈറസ് രോഗലക്ഷണങ്ങളുമായി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.