ചന്ദ്രയാൻ 3; ഇതുവരെ ലോകം കാണാത്ത ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആര്‍ഒ, ദേശീയ ശാസ്ത്ര ദിനത്തിൽ മുഴുവൻ വിവരങ്ങളും പുറത്ത് വിടും

  1. Home
  2. Trending

ചന്ദ്രയാൻ 3; ഇതുവരെ ലോകം കാണാത്ത ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആര്‍ഒ, ദേശീയ ശാസ്ത്ര ദിനത്തിൽ മുഴുവൻ വിവരങ്ങളും പുറത്ത് വിടും

isro


ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ഇതുവരെ കാണാത്ത ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ദൗത്യത്തിലെ അപൂർവ്വ ചിത്രങ്ങളും വിവരങ്ങളുമാണ് പുറത്തുവിട്ടിരിക്കുന്നത്. റോവറിൽ നിന്നും ലാൻഡറിൽ നിന്നുമുള്ള ഇതുവരെ കാണാത്ത ദൃശ്യങ്ങൾ  ലഭ്യമായി. ചന്ദ്രയാന്‍ 3 ദൗത്യത്തിന്‍റെ വിജയഗാഥ വിശദമായി അറിയിക്കുകയാണ് ഐഎസ്ആര്‍ഒ. 

ദേശീയ ശാസ്ത്ര ദിനത്തിൽ മുഴുവൻ വിവരങ്ങളും ഐഎസ്ആര്‍ഒ ഔദ്യോഗികമായി പുറത്തുവിടും. ചന്ദ്രോപരിതലത്തിൽ റോവ‌ർ കടന്നുപോയപ്പോഴുണ്ടായ അടയാളങ്ങൾ വ്യക്തമായി കാണുന്ന ആദ്യ ചിത്രങ്ങൾ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതാണ്. ശാസ്ത്രീയ വിവരങ്ങളും ലാൻഡറും റോവറും എടുത്ത മുഴുവൻ ചിത്രങ്ങളും നാളെ പുറത്തുവിടുമെന്നതാണ് മറ്റൊരു പ്രത്യേകത.