വന്ദേഭാരത് സ്റ്റോപ്പുകളിൽ എത്തുന്ന സമയത്തിൽ മാറ്റം; 19 മുതൽ മുതൽ പുതിയ സമയക്രമം

  1. Home
  2. Trending

വന്ദേഭാരത് സ്റ്റോപ്പുകളിൽ എത്തുന്ന സമയത്തിൽ മാറ്റം; 19 മുതൽ മുതൽ പുതിയ സമയക്രമം

VANDE BHARATH


ഈ മാസം 19 മുതൽ വന്ദേഭാരത് എക്സ്‌പ്രസിന്റെ സമയക്രമത്തിൽ മാറ്റം. കൊല്ലം,കോട്ടയം,എറണാകുളം,തൃശൂർ സ്റ്റേഷനുകളിൽ എത്തുന്ന സമയങ്ങളാണ് മാറ്റമുള്ളത്. കാസർകോട്ടേക്കുള്ള സർവീസിൽ ഇപ്പോഴുള്ള സമയത്തേക്കാൾ കൊല്ലത്ത് ഒരു മിനിറ്റ് വൈകുകയും കോട്ടയത്ത് ഒരുമിനിറ്റ് നേരത്തെ എത്തുകയും ചെയ്യും. എറണാകുളം ടൗൺ,തൃശൂർ സ്റ്റേഷനുകളിൽ എട്ട് മിനിറ്റ് വൈകിയായിരിക്കും എത്തുക. 

തിരിച്ച് തിരുവനന്തപുരത്തേക്കുള്ള സർവീസിൽ തൃശൂരിൽ 7 മിനിറ്റും എറണാകുളത്ത് 12 മിനിറ്റും കോട്ടയത്ത് 10 മിനിറ്റും കൊല്ലത്ത് 12 മിനിറ്റും വന്ദേ ഭാരത് എത്താൻ വൈകും.കൊല്ലം 6.08,കോട്ടയം7.24,എറണാകുളം8.25,തൃശൂർ 9.30 എന്നിങ്ങനെയാണ് കാസർകോട്ടേക്കുള്ള സർവ്വീസിലെ പുതിയ സമയം. തിരുവനന്തപുരത്തേക്കുള്ള സർവീസിൽ തൃശ്ശൂരിൽ 18.10 നും, എറണാകുളം ടൗണിൽ 19.17 നും, കോട്ടയത്ത് 20.10 നും, കൊല്ലത്ത് 21.30 നും എത്തും.